Main Home | Feedback | Contact Mangalam
Ads by Google

Charity

പുറമ്പോക്കിലെ പടുതമേല്‍ക്കൂരയ്ക്കു കീഴെ അന്തിയുറങ്ങുന്നത് ഒരു എ.പി.എല്‍. കുടുംബം

പാലാ: പടുതവലിച്ചുകെട്ടിയുണ്ടാക്കിയ മേല്‍ക്കൂരയ്ക്കു കീഴെ നാലു മനുഷ്യജന്മങ്ങള്‍. അതില്‍ ഇരുപത്തിനാലും ഇരുപത്തിരണ്ടും വയസുള്ള രണ്ട് പെണ്‍മക്കളും. സര്‍ക്കാരിന്റെ കണക്കില്‍ ഈ കുടുംബം എ.പി.എല്‍. പട്ടികയിലും....

Read More

തിരിച്ചു പിടിക്കേണ്ടേ, ഇവളെയെങ്കിലും ജീവിതത്തിലേക്ക്‌

ചെറുതോണി: മൂന്നാമത്തെ കുഞ്ഞിന്റെയെങ്കിലും ജീവന്‍ തിരിച്ചു പിടിക്കാന്‍ ദമ്പതികള്‍ ധനസഹായം തേടുന്നു. ഇടുക്കി- മണിയാറന്‍കുടിയില്‍ അച്ചാരുകുടി ജോബി ജോര്‍ജും, ഭാര്യ ഷീബയുമാണു സുമനസുകളുടെ സഹായം തേടുന്നത്‌. കാനറിങ്‌ ഡോര്‍ഫ്‌മാന്‍ സിന്‍ഡ്രം എന്ന അസുഖത്തിന്റെ പിടിയിലാണ്‌ ഇവരുടെ മകള്‍ ആന്‍സ്‌ ലെറ്റ്‌. ഇതേ അസുഖത്തെ തുടര്‍ന്ന്‌ 18 മാസം വീതം പ്രായമായപ്പോള്‍ മൂത്ത രണ്ട്‌ ആണ്‍കുട്ടികള്‍ മരണമടഞ്ഞിരുന്നു....

Read More

സുമനസുകളുടെ സഹായം തേടി അശോകന്‍

പാലാ: ദരിദ്ര കുടുംബാംഗം ശസ്‌ത്രക്രിയയ്‌ക്കായി സുമനസുകളുടെ സഹായം തേടുന്നു. മീനച്ചില്‍ കടയം ഉറുമ്പില്‍ ബി. അശോകനാ(51)ണ്‌ ചികിത്സയ്‌ക്കായി പണമില്ലാതെ വലയുന്നത്‌. പെയിന്റിങ്‌ തൊഴിലാളിയായ അശോകന്‍ കടപ്ലാമറ്റത്തുവച്ച്‌ ജോലിക്കിടെ കെട്ടിടത്തിനു മുകളില്‍നിന്നു വീഴുകയും കഴുത്തിനു പിന്നില്‍ മുഴയുണ്ടാവുകയും ചെയ്‌തു. കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ശ്രീചിത്ര മെഡിക്കല്‍ സെന്ററിലും ചികിത്സ നടത്തി....

Read More

രണ്ടു വയസുകാരിയുടെ ഹൃദയ ശസ്‌ത്രക്രിയയ്‌ക്കായി കനിവു തേടുന്നു

പൊന്‍കുന്നം: നിര്‍ധനകുടുംബത്തിലെ രണ്ടു വയസുകാരിക്ക്‌ ഹൃദയശസ്‌തക്രിയയ്‌ക്കായി മാതാപിതാക്കള്‍ ഉദാരമതികളുടെ സഹായം തേടുന്നു. എലിക്കുളം പഞ്ചായത്തിലെ ചെങ്ങളം ഒട്ടയ്‌ക്കല്‍ ചക്കനാനിക്കല്‍ സി.എസ്‌. മഹേഷിന്റെയും ധന്യയുടെയും മകള്‍ ആര്‍ദ്രയുടെ അടിയന്തര ചികിത്സയ്‌ക്കായാണ്‌ സുമനസുകളുടെ കനിവു തേടുന്നത്‌. എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ആര്‍ദ്ര....

Read More

തകര്‍ന്ന തലയോട്ടിയുമായി അയനമോള്‍ കാത്തിരിക്കുകയാണ്‌

കുറവിലങ്ങാട്‌: തകര്‍ന്ന തലയോട്ടിയുടെ ഒരു ഭാഗം തിരികെപ്പിടിപ്പിക്കുന്നതും കാത്തു പതിനൊന്നു വയസുകാരി അയനമോള്‍. വീഴ്‌ചയില്‍ തകര്‍ന്ന തലയോട്ടിയുടെ ഒരു ഭാഗം കാരിത്താസ്‌ ആശുപത്രിയില്‍ രണ്ടു മാസമായി സൂക്ഷിച്ചിരിക്കുകയാണ്‌. ഈ ഭാഗം തിരികെപ്പിടിപ്പിക്കുന്നതിനുളള ശസ്‌ത്രക്രിയയ്‌ക്കായി (ബോണ്‍ പ്ലാസ്‌റ്റിറി റീപ്ലേസ്‌മെന്റ്‌) നാല്‌ ലക്ഷം രൂപ ചെലവാകും....

Read More

പൊള്ളലേറ്റു ഗുരുതരാവസ്‌ഥയിലായ വീട്ടമ്മ കരുണ തേടുന്നു

ചിറ്റാര്‍: തീപ്പൊള്ളലേറ്റ്‌ ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ കനിവുള്ളവരുടെ സഹായം തേടുന്നു. പൊള്ളലില്‍ ഗുരുതരമായി പരുക്കേറ്റ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ ചികിത്സക്ക്‌ പണമില്ലാതെ കഴിയുകയാണ്‌ പെരുനാട്‌ മാടമണ്‍ ഓലിക്കര ഒ.ആര്‍....

Read More

നിര്‍ധന യുവാവ്‌ ചികിത്സാസഹായം തേടുന്നു

പാലാ: രോഗബാധിതനായ നിര്‍ധന യുവാവ്‌ ചികിത്സയ്‌ക്കായി ഉദാരമതികളുടെ കാരുണ്യം തേടുന്നു. പുലിയന്നൂര്‍ കൊട്ടാരത്തില്‍ വിജയനാണ്‌(47) വിവിധ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നത്‌. പെയിന്റിങ്‌ തൊഴിലാളിയായിരുന്ന വിജയന്‍ രണ്ട്‌ വര്‍ഷം മുന്‍പ്‌ ജോലിക്കിടയില്‍ രക്‌തസമ്മര്‍ദംകൂടി തളര്‍ന്നുവീഴുകയായിരുന്നു. ആറു മാസം മുന്‍പ്‌ കഴുത്തിന്‌ വേദനയും തലവേദനയും വലതുവശത്തെ കൈയ്‌ക്കും കാലിനും മരവിപ്പുമുണ്ടായി....

Read More

ഇരുവൃക്കകളും തകരാറില്‍ വീട്ടമ്മ കാരുണ്യം തേടുന്നു

പാലാ: ഇരുവൃക്കകളും തകരാറിലായി ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുന്ന വീട്ടമ്മ തുടര്‍ചികിത്സയ്‌ക്ക്‌ സഹായം തേടുന്നു. മീനച്ചില്‍ കൂനാനിക്കല്‍ എത്സമ്മ ജോര്‍ജാ(56)ണു ചികിത്സാസഹായം തേടുന്നത്‌. ഭര്‍ത്താവ്‌ ജോര്‍ജ്‌ ചികിത്സയ്‌ക്കു പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്‌....

Read More

ജീവന്‍ നിലനിറുത്താന്‍ സുമനസുകളുടെ സഹായം തേടി രണ്ടര വയസുകാരി

മീനങ്ങാടി: ശരീരത്തില്‍ നിന്ന്‌ അമിതമായി രക്‌തം നഷ്‌ടപ്പെടുന്ന ബീറ്റാ തലാസീമിയ എന്ന രോഗം ബാധിച്ച രണ്ടര വയസ്സുകാരി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. മീനങ്ങാടി, കോലമ്പറ്റ കാരക്കുനിയിലെ നിയാസ്‌ മന്‍സില്‍ വീട്ടില്‍ നിയാസിന്റെയും സൈനബയുടെയും മകളായ നിയാ ഫാത്തിമയാണ്‌ ജീവന്‍ നില നിര്‍ത്താന്‍ ചികിത്സാ സഹായം തേടുന്നത്‌....

Read More

പിതൃസഹോദരി വൃക്ക നല്‍കും; ഗൃഹനാഥനു കടമ്പ പണം

കട്ടപ്പന: ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന്‍ സുമനസുകളുടെ സഹായം തേടുന്നു. കൂട്ടാര്‍ പുത്തരികിഴക്കേതില്‍ ടി.ഡി. പ്രമോദാ(41)ണ്‌ ജീവിതത്തിലേക്ക്‌ തിരിച്ചു വരാന്‍ സമൂഹത്തിന്റെ കനിവിനായി കാത്തിരിക്കുന്നത്‌. വൃക്ക തകരാറിലായ വിവരം ഒരു വര്‍ഷം മുമ്പാണ്‌ പ്രമോദും വീട്ടുകാരും അറിയുന്നത്‌. കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും അമൃത ആശുപത്രിയിലുമായാണ്‌ ചികില്‍സ നടക്കുന്നത്‌....

Read More

സുമനസുകളുടെ സഹായം തേടുന്നു നീതുമോള്‍

അമ്പലപ്പുഴ: പഠിക്കാന്‍ മിടുക്കിയായിട്ടും രോഗം അലട്ടുന്ന വേദന മൂലം വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്‌ഥയിലാണ്‌ നീതുമോള്‍. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ പുത്തന്‍വീട്‌ വി.എല്‍. ജോയിയുടെ മകള്‍ നീതു ജോയിയാ (14) ണ്‌ ചികിത്സയ്‌ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നത്‌. സേകാളിയോഡിസ്‌ (നട്ടെല്ല്‌ വളവ്‌) എന്ന രോഗമാണ്‌ കുട്ടിയെ അലട്ടുന്നത്‌....

Read More

ഇരു വൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

കോട്ടയം: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. ഇടുക്കി ജില്ലയിലെ മൂന്നാര്‍, പെരിയ കാണല്‍ എസ്‌റ്റേറ്റ്, ന്യൂഡിവിഷന്‍ സ്വദേശിയായ പളനിവേല്‍ ആര്‍ (32) എന്ന ചെറുപ്പക്കാരനാണ് വിധിയുടെ ക്രൂരതയ്ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം അവതാളത്തിലായതിനു പിന്നാലെ മഞ്ഞപ്പിത്തവും ബാധിച്ചു....

Read More
Ads by Google
Ads by Google
Back to Top