Main Home | Feedback | Contact Mangalam
Ads by Google

Crime

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട്‌ ഓട്ടോഡ്രൈവര്‍മാര്‍ അറസ്‌റ്റില്‍

അടിമാലി: പ്രണയം നടിച്ച്‌ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ യുവാക്കള്‍ അറസ്‌റ്റില്‍. ആനച്ചാല്‍ ടൗണിലെ ഡ്രൈവര്‍മാരായ ആനച്ചാല്‍ തട്ടാത്തിമുക്ക്‌ കുഴിപ്പിളളില്‍ അനൂപ്‌ (23), ആനച്ചാല്‍ ഈട്ടിസിറ്റി തടത്തില്‍ സജിത്ത്‌ (25) എന്നിവരെയാണ്‌ സി.ഐ: ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം ആനച്ചാലില്‍ നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌....

Read More

ഇടുക്കിയില്‍ 11 കോടിയുടെ ഹാഷിഷ്‌ വേട്ട :രണ്ടുപേര്‍ അറസ്‌റ്റില്‍

അടിമാലി: രാജ്യാന്തര വിപണിയില്‍ 11 കോടി രൂപ വിലവരുന്ന 11 കിലോ ഹാഷിഷു(കഞ്ചാവ്‌ ഓയില്‍) മായി ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ അറസ്‌റ്റില്‍. കൊന്നത്തടി ചെമ്പകപ്പാറ പുത്തന്‍പുരയ്‌ക്കല്‍ ഷാജി ശ്രീധരന്‍ (കെണിയന്‍ ഷാജി-49), തങ്കമണി താന്നിവേലില്‍ ബാബു തോമസ്‌ (ആര്‍മി ബാബു-48) എന്നിവരെയാണ്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ.ആര്‍. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌....

Read More

ജിഷ കൊലക്കേസ്‌: ഗുണ്ടാ നേതാവിനെ കസ്‌റ്റഡിയിലെടുത്തു

കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടു കസ്‌റ്റഡിയിലെടുത്തു. കൊലപാതകം നടന്ന ദിവസം പോലീസ്‌ തയാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുള്ളയാളെ ഇയാള്‍ക്കൊപ്പം കുറുപ്പംപടിയില്‍ കണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ്‌ ഇയാളെ പിടികൂടിയത്‌. രാത്രി ഓട്ടോറിക്ഷയിലാണ്‌ ഇരുവരും യാത്രചെയ്‌തതെന്ന്‌ ദൃക്‌സാക്ഷികള്‍ വിവരം നല്‍കിയിരുന്നു....

Read More

ക്വട്ടേഷന്‍ സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയി പിന്നീട്‌ വിട്ടയച്ചു; ഒരാള്‍ അറസ്‌റ്റില്‍

തിരൂര്‍: നാട്ടിലെത്തിയ പ്രവാസിയെ കുഴല്‍പണ സംഘത്തിന്റെ നിര്‍ദേശപ്രകാരം ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി. പിന്നീട്‌ താമരശേരി ബസ്‌റ്റാന്റ്‌ പരിസരത്ത്‌ ഉപേക്ഷിച്ചു. സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെ തിരൂര്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കോഴിക്കോട്‌ മടവൂര്‍ പഞ്ചായത്തിലെ പാറന്നൂരില്‍ പൂല്ലാളൂര്‍ അരോത്ത്‌ താഴംവീട്ടില്‍ അബ്‌ദുള്‍ ബാഫിദ്‌ (മാനു 22) ആണു അറസ്‌റ്റിലായത്‌....

Read More

ബാങ്ക്‌ ജീവനക്കാരി വെടിയേറ്റ്‌ മരിച്ച കേസ്‌: പ്രതിയുടെ ജാമ്യ ഹരജി 10ലേക്ക്‌ മാറ്റി

തലശേരി: ഐ.ഡി.ബി.ഐ ബാങ്ക്‌ തലശേരി ശാഖയിലെ ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയായ സുരക്ഷാ ജീവനക്കാരന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത്‌ തലശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ജൂണ്‍ 10ലേക്ക്‌ മാറ്റി....

Read More

വ്യാജ വിഗ്രഹം നല്‍കി കബളിപ്പിച്ച പ്രതി 11 വര്‍ഷങ്ങള്‍ക്ക്‌ ശേഷം പിടിയില്‍

തലശേരി: പഞ്ചലോഹവിഗ്രഹം നല്‍കാമെന്ന്‌ പറഞ്ഞ്‌ വ്യാജ വിഗ്രഹം നല്‍കി കബളിപ്പിച്ച കേസില്‍ തലശേരി കോടതിയില്‍ നിന്നും ജ്യാമ്യമെടുത്ത്‌ മുങ്ങിയ മധ്യവയസ്‌കനെ പതിനൊന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തലശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു....

Read More

ഏഴു വയസ്സുകാരനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം: മൂന്ന്‌ സി.പി.എം പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

ഇരിട്ടി : മുഴക്കുന്ന്‌ പഞ്ചായത്തിലെ പാലപ്പുഴയില്‍ ഏഴു വയസുകാരനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകരെ ഇരിട്ടി പോലീസ്‌ അറസ്‌റ്റുചെയ്‌തു . മുഴക്കുന്ന്‌ ഗ്രാമം സ്വദേശികളായ മനോജ്‌ എന്ന മനു (26), ഷൈജു (35), സുധീഷ്‌ (23) എന്നിവരെയാണ്‌ ഇരിട്ടി ഗ്രേഡ്‌ എസ്‌.ഐ ഉമ്മറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റു ചെയ്‌തത്‌. ഒരാഴ്‌ചക്ക്‌ മുന്‍പായിരുന്നു കേസിനാസ്‌പദമായ സംഭവം....

Read More

മുക്കുപണ്ടം പണയം വെച്ച്‌ കോടികള്‍ തട്ടിയെടുത്ത സംഭവം : മാനേജരുടെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ് നടത്തി

കാസര്‍ഗോഡ്‌: മുട്ടത്തൊടി സര്‍വ്വീസ്‌ സഹകരണബാങ്കിന്റെ വിദ്യാനഗര്‍ ശാഖയിലും നായന്‍മാര്‍ മൂല ശാഖയിലും മുക്കുപണ്ടം പണയം വെച്ച്‌ കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന മാനേജരുടെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ് നടത്തി....

Read More

മുക്കുപണ്ടം പണയംവച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പ്‌; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി

പാലാ: നഗരത്തിലെ പ്രധാന സഹകരണ ബാങ്കിന്‍െ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച്‌ തട്ടിപ്പ്‌ നടത്തിയ യുവാവിനായി പോലീസ്‌ അന്വേഷണം ഊര്‍ജ്‌ജിതമാക്കി. പാലാ വെള്ളാപ്പാട്‌ സ്വദേശി നിതിനെയാണ്‌ മുക്കുപണ്ടം പണയംവച്ച്‌ പണം തട്ടിയ കേസില്‍ പോലീസ്‌ തെരയുന്നത്‌. പാലായിലെ ഒരു സഹകരണബാങ്കിന്റെ ശാഖയില്‍നിന്ന്‌ ഏഴു തവണയായി മുക്കുപണ്ടം പണയംവച്ച്‌ 4.99 ലക്ഷം രൂപയാണ്‌ തട്ടിയെടുത്തത്‌....

Read More

ദളിത്‌ യുവാവിന്റെ കൊലപാതകം:വിസ്‌താരം 13ന്‌ ആരംഭിക്കും

മറയൂര്‍: ഉദുമല്‍പേട്ട നഗരമദ്ധ്യത്തില്‍ ദളിത്‌ യുവാവിനെ കൊല ചെയ്‌ത പതിനൊന്ന്‌ പ്രതികളെയും തിരുപ്പൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. ദളിത്‌ യുവാവായ ഉദുമല്‍പേട്ട കുമരലിംഗം സ്വദേശി വേലുസ്വാമിയുടെ മകന്‍ ശങ്കറി (23) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ്‌ ജില്ലാ കോടതി ജഡ്‌ജ്‌ അലമേലു നടരാജന്‍ മുന്‍പാകെയാണ്‌ പ്രതികളെ ഹാജരാക്കിയത്‌.കേസിലെ വിസ്‌താരം 13 മുതല്‍ ആരംഭിക്കും....

Read More

കഞ്ചാവ്‌ കച്ചവടം: യുവാവ്‌ പിടിയില്‍

തൊടുപുഴ: ്രൈപവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡിനു സമീപം കഞ്ചാവ്‌ കച്ചവടം നടത്തിയിരുന്ന യുവാവ്‌ പിടിയില്‍. വില്‍പനയ്‌ക്കായി എത്തിച്ച 64 ഗ്രാം കഞ്ചാവ്‌ ഇയാളില്‍ നിന്നും പോലിസ്‌ കണ്ടെത്തി. ശാസ്‌താംപാറ കുരിയാക്കുന്നേല്‍ സജി(50) ആണ്‌ പിടിയിലായത്‌. ഇന്നലെ രാവിലെ ഏഴിനാണ്‌ പ്രതിയെ ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നും കസ്‌റ്റഡിയിലെടുത്തത്‌. പൊതികളിലായാണ്‌ കഞ്ചാവ്‌ സൂക്ഷിച്ചിരുന്നത്‌....

Read More

ഇടുക്കിയില്‍ വില്‍പന; ലഹരിയുടെ ഉറവിടം ആന്ധ്ര

അടിമാലി: മുന്‍കാലങ്ങളില്‍ ഇടുക്കിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കഞ്ചാവിന്‌ വിദേശ വിപണിയില്‍ വലിയ ഡിമാന്‍ഡ്‌ ഉണ്ടായിരുന്നു. എന്നാല്‍, കഞ്ചാവ്‌ വേട്ട സജീവമായതോടെ ഇടുക്കിയില്‍ കഞ്ചാവിന്റെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ഇടുക്കിയിലെ നീലച്ചടയന്‍ ഇനത്തില്‍ പെട്ട കഞ്ചാവ്‌ ഇടുക്കി ഗോള്‍ഡ്‌ എന്നാണ്‌ വിപണിയില്‍ അറിയപ്പെട്ടിരുന്നത്‌....

Read More
Ads by Google
Ads by Google
Back to Top