Main Home | Feedback | Contact Mangalam
Ads by Google

Editorial

പൊതുവിദ്യാഭ്യാസത്തിന്‌ ഉണര്‍വാകുന്ന തീരുമാനം

പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക്‌ ഉണര്‍വുണ്ടാക്കുന്ന തീരുമാനമാണ്‌ ഒരു വിദ്യാര്‍ഥിയെങ്കിലും ഉള്ള സര്‍ക്കാര്‍, എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ പൂട്ടാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട്‌. എന്നാല്‍, സര്‍ക്കാര്‍ അടക്കമുള്ള വിദ്യാഭ്യാസ സ്‌ഥാപന നടത്തിപ്പുകാര്‍ ലാഭനഷ്‌ടങ്ങളുടെ കണക്കിലാണ്‌ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്‌. ആദായകരമല്ലാത്ത 3000 സ്‌കൂളുകളാണ്‌ നഷ്‌ടപ്പട്ടികയുമായി പൂട്ടലും കാത്തു കിടക്കുന്നത്‌....

Read More

കള്ളപ്പണ-മാഫിയ സംഘങ്ങളെ തളയ്‌ക്കണം

കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കാന്‍ കേസില്‍ വാദം കേള്‍ക്കുന്ന ജഡ്‌ജിക്ക്‌ 25 ലക്ഷം രുപ കൈക്കൂലി വാഗ്‌ദാനം ചെയ്‌തുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതു തന്നെയാണ്‌....

Read More

വിലക്കയറ്റം: സര്‍ക്കാര്‍ ഉണരാന്‍ നേരമായി

തെരഞ്ഞെടുപ്പു കാലത്തു കുതിച്ചുയര്‍ന്ന അവശ്യസാധനവില പിടിച്ചു നിര്‍ത്തുക എന്ന ശ്രമകരമായ ദൗത്യം പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഇനിയും വൈകാന്‍ പാടുള്ളതല്ല. സര്‍ക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ കടമ്പകളിലൊന്നാണു വിലക്കയറ്റം തടയുക എന്നത്‌. നിത്യോപയോഗ സാധനങ്ങളുടെ വില അസാധാരണമാം വിധമാണു നിലവില്‍ ഉയര്‍ന്നിരിക്കുന്നത്‌. ഇതു ജനജീവിതത്തെ കാര്യമായിത്തന്നെ ബാധിച്ചിരിക്കുകയുമാണ്‌....

Read More

മഥുര സംഭവം ജനാധിപത്യത്തിന്‌ വെല്ലുവിളി

ജനാധിപത്യത്തെയും നിയമവാഴ്‌ചയെയും തള്ളിക്കളഞ്ഞുകൊണ്ട്‌ രാജ്യത്ത്‌ ഒരു പ്രസ്‌ഥാനത്തിനും നിലനില്‍ക്കാന്‍ കഴിയില്ലെന്ന ധാരണയെയും വിശ്വാസത്തെയും വെല്ലുവിളിച്ചിരിക്കുകയാണ്‌ ഉത്തര്‍പ്രദേശിലെ തീര്‍ഥാടന നഗരമായ മഥുരയില്‍ നടന്ന അതിക്രമം. ഇതിനു സമാനമായ മറ്റൊരു സംഭവം ചൂണ്ടിക്കാണിക്കാന്‍ സമീപകാലത്തൊന്നുമില്ല. സര്‍ക്കാരിന്റെ 260 ഏക്കറോളം വരുന്ന കണ്ണായ ഭൂമി കൈയേറുക....

Read More

പ്രകൃതിയുടെ പാഠങ്ങള്‍മറക്കരുത്‌

പരിസ്‌ഥിതി സംരക്ഷണം ജീവന്റെ സംരക്ഷണം തന്നെയാണെന്ന ഓര്‍മപ്പെടുത്തലുമായി വീണ്ടുമൊരു പരിസ്‌ഥിതി ദിനം കടന്നുവരുന്നു. ലോകം നേരിടുന്ന ഗുരുതര പരിസ്‌ഥിതി പ്രശ്‌നങ്ങളിലേക്കു മനുഷ്യന്റെ ശ്രദ്ധയാകര്‍ഷിക്കുക എന്നതാണ്‌ ഈ ദിനാചരണത്തിന്റെ യഥാര്‍ഥ്യ ദൗത്യം. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പുപോലും അപകടത്തിലാകുമെന്ന ചിന്തയും മുമ്പില്ലാത്തവിധം വളര്‍ന്നിട്ടുണ്ട്‌....

Read More

എണ്ണവിലയില്‍ എരിഞ്ഞ്‌...

രണ്ടാഴ്‌ചയ്‌ക്കിടെ രണ്ടുതവണ ഇന്ധനവില കൂട്ടിയത്‌ ജനജീവിതത്തിനു കനത്ത പ്രഹരമാകുമെന്നതില്‍ എതിരഭിപ്രായമുണ്ടാകില്ല. മേയ്‌ 16 ന്‌ അഞ്ചു സംസ്‌ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയായതിന്റെ പിറ്റേന്നുതന്നെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ചിരുന്നു. പിന്നീട്‌ ഇക്കഴിഞ്ഞ ദിവസവും രണ്ടിനും ലിറ്ററിന്‌ ഏകദേശം രണ്ടര രൂപയോളം കൂട്ടി....

Read More

പോലീസിനു പുതിയ മേധാവിയായി; മാറ്റങ്ങളാണു വേണ്ടത്‌

പുതിയ സര്‍ക്കാര്‍ അധികാരമേറിയതോടെ ഭരണസംവിധാനങ്ങളില്‍ പരക്കെ അഴിച്ചുപണിയുടെ കാലമായി. സുപ്രധാനമായ പോലീസ്‌ വകുപ്പിലെ ഇളക്കിപ്രതിഷ്‌ഠയിലാണു തുടക്കം. പോലീസ്‌ തലപ്പത്തു നിന്ന്‌ ഡി.ജി.പി: ടി.പി. സെന്‍കുമാറിനെ മാറ്റി പകരം ലോക്‌നാഥ്‌ ബെഹ്‌റയെ നിയമിച്ചു കഴിഞ്ഞു. അപ്രതീക്ഷിതമായും മുന്നറിയിപ്പേതുമില്ലാതെയും തന്നെ നീക്കിയെന്നാരോപിച്ച്‌ സ്‌ഥാനമൊഴിഞ്ഞ ഡി.ജി.പി. രംഗത്തുവന്നതോടെ വിവാദവും മറനീക്കി....

Read More

പരാതികളില്ലാത്തതാകണം പുതിയ അധ്യയനവര്‍ഷം

പുതിയൊരു സ്‌കൂള്‍വര്‍ഷത്തിന്‌ ഇന്നു തുടക്കമിടുകയാണ്‌. ഈ ദിനം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ശുഭപ്രതീക്ഷകളുടേതാണെങ്കിലും അധികനാള്‍ കഴിയും മുമ്പേ കല്ലുകടി തുടങ്ങുന്നതാണ്‌ അനുഭവം. പാഠപുസ്‌തകം കിട്ടാനില്ല, അധ്യാപകരില്ല, പഠനസാമഗ്രികളില്ല, യൂണിഫോമില്ല, ശുചിമുറികളില്ല, ചിലപ്പോള്‍ സ്‌കൂള്‍ പോലും ഇല്ല... അങ്ങനെ ഇല്ലായ്‌മകള്‍ ഒളിപ്പിച്ചുവച്ചുകൊണ്ടാണു പലപ്പോഴും സ്‌കൂള്‍ തുറക്കല്‍....

Read More

വികസനത്തില്‍ പരിസ്‌ഥിതിയെ മറക്കാതിരിക്കുക

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഒരിക്കല്‍കൂടി സജീവ ചര്‍ച്ചയാകുകയാണ്‌. പദ്ധതിക്ക്‌ അനുകൂല നിലപാടുമായി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും മുന്നോട്ടുവന്നതോടെയാണ്‌ ചര്‍ച്ച മുറുകിയത്‌. മുമ്പും ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോള്‍ അതിരപ്പിള്ളി പദ്ധതി ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇതിനെയും കാണാം....

Read More

ശുചീകരണം കാര്യക്ഷമമാക്കണം

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിരക്കില്‍ സുപ്രധാനമായ ഒരു കാര്യം സര്‍ക്കാരും ഉദ്യോഗസ്‌ഥരും വിട്ടുപോയി. മഴക്കാലത്തിനു മുമ്പേ വര്‍ഷാവര്‍ഷം നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി പലയിടത്തും നടക്കാതെ പോയി. തദ്ദേശസ്‌ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആരോഗ്യവകുപ്പും ചേര്‍ന്നാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌....

Read More

ഇറ്റലിക്കുവേണ്ടി ഇരകളെ മറന്നു

നാലുവര്‍ഷം മുമ്പ്‌ കേരളത്തിന്റെ കടല്‍ അതിര്‍ത്തിയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ രണ്ട്‌ ഇറ്റലിക്കാരും സ്വന്തം നാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു. കടല്‍ക്കൊലക്കേസിലെ ഇരകള്‍ നീതിക്കായി ഇവിടെ അലയുകയും ചെയ്യുന്നു. പ്രതിയായ നാവികന്‍ സാല്‍വത്തോറെ ജിറോണിന്‌ ഇറ്റലിയിലേക്കു മടങ്ങാന്‍ അനുമതി ലഭിച്ചത്‌ പുതിയ വിവാദങ്ങള്‍ക്കും കൂടുതല്‍ ചോദ്യങ്ങള്‍ക്കും കാരണവുമായി....

Read More

തീരുമാനങ്ങളില്‍ പ്രതിഫലിച്ചത്‌ ജനമനസ്‌

ജിഷ വധക്കേസിന്റെ അന്വേഷണം വനിത എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ ഏല്‍പ്പിച്ചുകൊണ്ടുള്ള എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ ആദ്യ തീരുമാനം കേസില്‍ വഴിത്തിരിവുണ്ടാക്കുമെന്ന വലിയ പ്രതീക്ഷ പൊതുസമൂഹത്തിനു നല്‍കുന്നു. ജിഷയുടെ ഘാതകനെ (ഘാതകരെ) കണ്ടുപിടിക്കാനുള്ള അതീവ ശ്രമകരമായ ദൗത്യമാണു പുതിയ സംഘത്തിനു മുന്നിലുള്ളത്‌....

Read More
Ads by Google
Ads by Google
Back to Top