Main Home | Feedback | Contact Mangalam
Ads by Google

straight cut

കരിയുന്ന കേരളം...... കോഴിക്കോട്‌ സൂര്യാഘാതമേറ്റത്‌ 21 പേര്‍ക്ക്‌

കോഴിക്കോട്‌: ചരിത്രത്തിലെ ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണു സംസ്‌ഥാനം കടന്നു പോകുന്നത്‌. വേനല്‍മഴ പല ജില്ലകളിലും പെയ്‌തെങ്കിലും വരള്‍ച്ച തുടരുമെന്നാണു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്‌. പാലക്കാടും കോഴിക്കോടും ഉഷ്‌ണതരംഗം തുടരുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പാലക്കാട്‌ 41.6 ഡിഗ്രിയും കോഴിക്കോട്‌ 38.3 ഡിഗ്രിയുമാണു രേഖപ്പെടുത്തിയത്‌....

Read More

ശുദ്ധജലമില്ലാതെ തലസ്‌ഥാനം

തിരുവനന്തപുരം: തലസ്‌ഥാനത്തെ പ്രധാന ജലസംഭരണിയായ അരുവിക്കരയിലെ ജലസംഭരണി ചെളി നിറഞ്ഞു കിടക്കുകയാണ്‌. വെള്ളം ശുദ്ധീകരിച്ചാണു ജനങ്ങള്‍ക്കു വിതരണം ചെയ്യുന്നത്‌. ഇതു കാരണം പല സ്‌ഥലങ്ങളിലും ആവശ്യാനുസരണം ശുദ്ധജലം ലഭിക്കുന്നില്ല. ശുദ്ധീകരിച്ച വെള്ളം സംഭരിച്ച്‌ വെക്കണമെങ്കില്‍ ചെളി നീക്കം ചെയ്യണം. ഒരു താല്‍കാലിക സംഭരണിയുണ്ടാക്കി ജനങ്ങള്‍ക്ക്‌ ആവശ്യാനുസരണം എത്തിക്കുകയെന്നതാണു പോംവഴി....

Read More

കോട്ടയത്തിനും കടുപ്പം

കോട്ടയം: ജില്ലയില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും ഉഷ്‌ണം നിയന്ത്രിക്കാന്‍ ഇതു പര്യാപ്‌തമല്ല. രണ്ടു ദിവസമായി 36-36.5 ഡിഗ്രി ചൂടാണു ജില്ലയില്‍ അനുഭപ്പെടുന്നതെന്നു പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള കണക്കുകള്‍ വ്യക്‌തമാക്കുന്നു....

Read More

മലമ്പുഴ ജലസംഭരണിയില്‍ ജലനിരപ്പ്‌ വീണ്ടും താണു

പാലക്കാട്‌: കടുത്ത വേനല്‍ ചൂടില്‍ പാലക്കാട്‌ ചുട്ട്‌ പൊള്ളുന്നു. ദിവസങ്ങളായി പാലക്കാട്ട്‌ 40 ഡിഗ്രിക്ക്‌ മുകളിലാണ്‌ താപനില രേഖപ്പെടുത്തുന്നത്‌. ഇന്നലെ മുണ്ടൂരില്‍ 40.5 ഡിഗ്രിയും മലമ്പുഴയില്‍ 40.2 ഡിഗ്രിയുമാണ്‌ കൂടിയ ചൂട്‌. ഒരാഴ്‌ചയായി 41 ഡിഗ്രിക്ക്‌ മുകളിലായിരുന്ന മലമ്പുഴയിലെ താപനിലയില്‍ ചെറിയ മാറ്റംവന്നെങ്കിലും അത്യുഷ്‌ണം തുടരുകയാണ്‌....

Read More

മത്സ്യമില്ലാതെ തീരദേശം

ആലപ്പുഴ: തെക്കന്‍ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന ആലപ്പുഴ ജില്ലയില്‍ വരള്‍ച്ച മൂലം ജനം ദുരിതത്തില്‍. മൂന്നുപേര്‍ക്കാണ്‌ ഇതുവരെ സൂര്യാഘാതമേറ്റത്‌. നാല്‌ വളര്‍ത്ത്‌ മൃഗങ്ങള്‍ ചത്തു. 37 ഡിഗ്രിയാണ്‌ ഇവിടുത്തെ താപനില. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഒറ്റപ്പെട്ട മഴ തെല്ല്‌ ആശ്വാസമായി. കൊടുംചൂട്‌ കാരണം തീരമേഖലയും നെല്‍ക്കര്‍ഷകര്‍ ധാരാളമായുളള കുട്ടനാടും ദുരിതത്തിലാണ്‌....

Read More

ആശ്രയമില്ലാതെ ആശ്രയ പദ്ധതി

കണ്ണൂര്‍: താപനിലയുടെ കാര്യത്തില്‍ രണ്ടാം സ്‌ഥാനത്താണു കണ്ണൂര്‍ ജില്ല. 37-39 ഡിഗ്രിയാണു കഴിഞ്ഞ ആഴ്‌ചയിലെ ശരാശരി ചൂട്‌. ജലസ്രോതാസുകള്‍ വറ്റിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്‌. ആശ്രയ പദ്ധതികളുടെ ഭാഗമായി ആദിവാസി കോളനികളിലും മറ്റു വീടുകളിലും കുടിവെള്ളം സംഭരിച്ച്‌ എത്തിക്കുക എന്ന ഉദ്ദേശത്തോടെ പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുകള്‍ സ്‌ഥാപിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായിട്ടില്ല....

Read More

ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സൂര്യാഘാതം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നതായി ആരോഗ്യവകുപ്പ്‌. വിവിധ ജില്ലകളിലായി 286 പേര്‍ക്ക്‌ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതായി സംസ്‌ഥാന എപ്പിഡമിയോളജിസ്‌റ്റ്‌ വെളിപ്പെടുത്തി. സംസ്‌ഥാനത്ത്‌ സ്‌കൂളുകള്‍ 15 വരെ തുറക്കരുതെന്ന്‌ ആരോഗ്യവകുപ്പ്‌ ആവശ്യപ്പെട്ടു....

Read More

ഹൈറേഞ്ചിലും കുടിവെള്ളമില്ല

ഇടുക്കി: വരള്‍ച്ച ഇടുക്കിയെയും ബാധിച്ചു. തൊടുപുഴ മേഖലയില്‍ ഇന്നലെ 35 ഡിഗ്രിയും ഹൈറേഞ്ചില്‍ 34 ഡിഗ്രിയുമായിരുന്നു ഇന്നലെ ഉയര്‍ന്ന താപനില. വേനലിന്റെ തുടക്കത്തില്‍ തന്നെ ജില്ലയിലെ പലയിടങ്ങളിലും കുടിവെള്ളത്തിനു ക്ഷാമം നേരിട്ടിരുന്നു. രണ്ടാഴ്‌ചക്കുള്ളില്‍ ജില്ലയില്‍ പത്തിലധികം പേര്‍ക്കാണു സൂര്യാഘാതമേറ്റത്‌....

Read More

ദുരന്തഭൂമിയായി വയനാട്‌

കല്‍പ്പറ്റ: സുഖശീതള കാലാവസ്‌ഥ തേടി വയനാട്‌ ചുരം കയറണ്ട. ഉഷ്‌ണമേഖലയില്‍നിന്നു ചുരം കയറിയെത്തുന്നയാളെ തഴുകിയിരുന്ന തണുത്ത കാറ്റിന്‌ ചൂടുപിടിച്ചിരിക്കുകയാണ്‌. വയനാട്ടിലും വരള്‍ച്ച തീണ്ടാത്ത പ്രദേശങ്ങളില്ല. 33 ഡിഗ്രി സെല്‍ഷ്യസാണ്‌ വയനാട്ടിലെ താപനില. ജലാശയങ്ങള്‍ വറ്റുകയും ജലസേചനത്തിന്‌ മാര്‍ഗമില്ലാതാവുകയും ചെയ്‌തതോടെ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി. പ്രധാന ജലസ്രോതസായ കബനിനദിയും നീര്‍ച്ചാലായി മാറി....

Read More

മലപ്പുറത്ത്‌ കുടിവെള്ളം കിട്ടാക്കനി

മലപ്പുറം: കനത്തചൂടും വരള്‍ച്ചയും മലപ്പുറം ജില്ലയെ സാരമായി ബാധിച്ചു. 28 പേര്‍ക്കാണു കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ സുര്യതാപമേറ്റത്‌. ജില്ലയിലെ 45 പഞ്ചായത്തുകളില്‍ കുടിവെളളക്ഷാമം രൂക്ഷമായതോടൊപ്പം മഞ്ഞപ്പിത്തവും ടൈഫേയ്‌ഡും വ്യാപകമായി. കൊണ്ടോട്ടി മേഖലയിലെ 150 പേര്‍ക്കു പനിബാധിക്കുകയും ഇതില്‍ 45 പേര്‍ക്കു ടൈഫോയ്‌ഡ്‌ സ്‌ഥിരീകരിക്കുകയും ചെയ്‌തു....

Read More

തൃശൂരിനു പൊള്ളുന്നു

തൃശൂര്‍: ജില്ലയില്‍ ഇന്നലത്തെ താപനില 36.3 ഡിഗ്രി സെല്‍ഷ്യസാണു രേഖപ്പെടുത്തിയത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൂര്യാഘാതങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. മാളയില്‍ നിര്‍മാണ തൊഴിലാളിയായ ചക്കാംപറമ്പില്‍ കുഴൂര്‍ വലിയോളിപറമ്പില്‍ അശോകനും ചേര്‍പ്പ്‌ അമ്മാടത്ത്‌ മുള്ളക്കര സ്വദേശി കേളശേരി വീട്ടില്‍ കെ.എസ്‌....

Read More

വരണ്ടുണങ്ങി എറണാകുളം

എറണാകുളം: വരള്‍ച്ച എറണാകുളം ജില്ലയുടെ കിഴക്കന്‍ കാര്‍ഷിക മേഖലകളെ തകര്‍ത്തു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണു നാട്ടുകാര്‍. അപൂര്‍വം ക്ഷേത്രക്കുളങ്ങളില്‍ മാത്രമാണ്‌ വെള്ളമുള്ളത്‌. പെരിയാര്‍ വാലി കനാല്‍ വഴി വെള്ളം തുറന്നുവിട്ടിരുന്ന ഇടങ്ങളില്‍ വരണ്ട കാഴ്‌ചകളാണ്‌. കുന്നത്തുനാട്‌ താലൂക്കിലെ പല വീടുകളിലും വളര്‍ത്തു മൃഗങ്ങള്‍ കൊടുംചൂടില്‍ ചത്തൊടുങ്ങി....

Read More
Ads by Google
Ads by Google
Back to Top