Ads by Google

ഒരു നായികനടി വഞ്ചിക്കപ്പെട്ട കഥ

-സുധീന ആലങ്കോട്

  1. Meerajasmin
Meera jasmin Interview

പൊതുവില്‍ ആരോടും ഇടിച്ചുകയറി പരിചയപ്പെടുന്ന സ്വഭാവം അന്നും ഇന്നും എനിക്കില്ല. തന്മൂലം പറയത്തക്ക സുഹൃത്തുക്കളും എനിക്കുണ്ടായിട്ടില്ല. പ്രത്യേകിച്ചും പുരുഷസുഹൃത്തുക്കള്‍. ഇതെന്റെ നല്ലൊരു സ്വഭാവമായി എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഒരു പുരുഷനെ കണ്ട് പുഞ്ചിരിച്ചു പോയാല്‍ ഉടനടി ഗോസിപ്പുകള്‍ വരും. എന്തിന് ആ പൊല്ലാപ്പിനൊക്കെ പോകണം? അതുകൊണ്ട് മാന്യമായി ഞാന്‍ ജീവിച്ചുപോന്നു. മറ്റു നടിമാര്‍ പലരും പ്രണയമെന്ന ചതിവില്‍ പെടുന്നതും പിന്നീട് കണ്ണീരും കൈയുമായി പിന്‍വാങ്ങുന്നതും, വീണ്ടും മറ്റൊരു പുരുഷനില്‍ സുരക്ഷിതത്വം തേടുന്നതും ഞാനറിയുന്നുണ്ടായിരുന്നു. എങ്കില്‍കൂടി അത്തരമൊരു വികാരം എന്തുകൊണ്ടോ എന്നിലുണര്‍ന്നില്ല എന്നതാണ് സത്യം. അതേസമയം പരിചയപ്പെട്ടിട്ടുള്ള ഒരു വ്യക്തിയെ അന്ധമായി വിശ്വസിക്കുക എന്റെ മറ്റൊരു പ്ലസ് പോയിന്റായിരുന്നു.
പക്ഷേ ഒരു തവണ, ഒരു വ്യക്തി എന്റെ ഹൃദയത്തില്‍ പതിഞ്ഞുപോയാല്‍ ആ വ്യക്തിയുടെ എല്ലാ ശരികളെയും യാതൊരു വീണ്ടുവിചാരവുമില്ലാതെ ഞാന്‍ ശരിവച്ചു പോകുമായിരുന്നു. ഇന്നത് ചെയ്യരുത് എന്ന് ആ വ്യക്തി ആജ്ഞാപിച്ചാല്‍ ഞാനത് ചെയ്യില്ല. ആ വ്യക്തിയുടെ എന്ത് ആജ്ഞയും ഞാന്‍ ശിരസ്സാ വഹിക്കും. ഇതായിരുന്നു ഞാനെന്ന പഴയ മീരാജാസ്മിന്റെ സ്വഭാവം.

പത്തു മാസങ്ങള്‍ക്കു മുമ്പ്, ആരെയും അന്ധമായി വിശ്വസിക്കാന്‍ പാടില്ല എന്ന തീരുമാനം എന്റെ മനസ്സില്‍ രൂഢമൂലമായിരുന്നുവെങ്കില്‍ അതേ പേടിയാണ് ഇന്നും എന്നെ പിന്തുടരുന്നത്.
എന്റെ ജീവിതത്തില്‍ ഏറ്റവും മോശപ്പെട്ട ഒരു കാലഘട്ടം പത്തുമാസംമുമ്പുണ്ടായി. തികച്ചും അപ്രതീക്ഷിതമായി ഒരാണിനെ കൊതിച്ചുപോയ നിമിഷങ്ങള്‍...! അതെ. ആ വ്യക്തിയെ കണ്ട മാത്രയില്‍ എനിക്കു തോന്നിയ വികാരം, സങ്കല്പം ഒക്കെത്തന്നെ വിവരണാതീതമായിരുന്നു. വര്‍ണനകള്‍ക്കപ്പുറമായിരുന്നു.

പക്ഷേ അതൊരു അബദ്ധ നിമിഷങ്ങളായിരുന്നു. കാപട്യത്തിന്റെ പൗരുഷമാണ് എന്റെ മുമ്പിലെ വ്യക്തിയെന്ന് എനിക്കറിയില്ലായിരുന്നു. അന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുപോയ ഒരുപാട് ദിനരാത്രങ്ങള്‍ എന്നോട് ഗുഡ്‌ബൈ പറഞ്ഞുപോയിട്ടുണ്ട്. 'അരുത് കുട്ടീ. ഈ പ്രണയദുരന്തം നിനക്കൊരു പാഠമായിരിക്കട്ടെ. നിന്റെ ആത്മഹത്യകൊണ്ട് ഈ രാജ്യത്ത് ഒരു അഭിനേത്രിയാണ് നഷ്ടപ്പെടുന്നതെങ്കില്‍, നിന്റെ കാമുകനു ലഭിക്കുന്നത് ഒരു മാരണം ഒഴിഞ്ഞുകിട്ടിയ സന്തോഷമാണ്. എല്ലാം ഒരു സ്വപ്നംപോലെ മറന്നുകളയുക.'

ഇങ്ങനെ മനസ്സില്‍ ആരോ മന്ത്രിക്കുന്നതുപോലെ. ഒരു ആജീവനാന്ത സുരക്ഷിതത്വം. ജീവിതത്തില്‍ എല്ലാമെല്ലാം നേടിയെടുത്തതായ ഒരു അഹങ്കാരവും എന്റെയുള്ളില്‍ അപ്പോള്‍ സ്ഥിതി ചെയ്തിരുന്നു. ഇഷ്ടപ്പെട്ട പുരുഷനോടൊപ്പമുള്ള സഹശയനവും അയാളുടെ ചുടുനിശ്വാസങ്ങളും സ്വീകരിച്ച്, അയാളുടെ വിയര്‍പ്പില്‍ ഒട്ടി കിടക്കുമ്പോള്‍ ഞാനാണ് ഏറ്റവും വലിയ ഭാഗ്യവതി എന്ന് എന്റെ അന്തരംഗം പറയുന്നുണ്ടായിരുന്നു.
ഒരു അതിവര്‍ഷം പെയ്‌തൊഴിഞ്ഞതുപോലെ ശാന്തമായി തീരുകയായിരുന്നു പിന്നീടുള്ള എന്റെ ജീവിതത്തിലെ ഓരോ സംഭവവികാസങ്ങളും. ആലിംഗനങ്ങളുടെ എണ്ണം കുറഞ്ഞു. ചുംബനങ്ങളുടെ തീവ്രത കുറഞ്ഞു. ഉറക്കറ വല്ലപ്പോഴും മാത്രം സജീവമായി. അയാളുടെ പെരുമാറ്റം, സഹകരണം എന്നിവ തണുപ്പന്‍ മട്ടിലായിത്തുടങ്ങി. ഇങ്ങനെ അയാളുടെ ഓരോ ചെയ്തികളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഞാന്‍ മനസിലാക്കി. അയാളെന്നെ മരണത്തിലേക്ക് കൈപിടിച്ച് നടത്തുകയാണോ എന്നുപോലും ഞാന്‍ സംശയിച്ചു.

അയാളെന്നെ വഞ്ചിക്കുകയായിരുന്നോ? അതോ ഒരു ഭോഗവസ്തുവായി മാത്രം കാണുകയായിരുന്നോ ഇത്രനാളും? എന്റെ സംശയങ്ങള്‍ ബലപ്പെടുകയായിരുന്നു. ഞ ന്‍ തളരുകയായിരുന്നു. എനിക്കൊരു കൈത്താങ്ങ് തന്ന് സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒരു വിജനദ്വീപില്‍ ഒറ്റപ്പെട്ടതുപോലെ ഞാന്‍ പകച്ചുനിന്നു. ഞാനിത്രയും കാലം കാത്തുസൂക്ഷിച്ചിരുന്ന നിധി നഷ്ടപ്പെട്ടു. എനിക്ക് ഇത്രയും നാള്‍ രതിസുഖം പകര്‍ന്നുതന്നത്, എന്റെ ശരീരത്തെ അണു അണുവായി അനുഭവിച്ച അയാള്‍ ഒരു ചെകുത്താനാണെന്ന ബോധം എന്നിലുണ്ടായി.
തുടര്‍ന്ന് ഈ ലോകംപോലും എന്നില്‍ വെറുപ്പുളവാക്കി. എന്റെ സ്വകാര്യദുഃഖങ്ങള്‍ മറ്റുള്ളവര്‍ അറിയരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. എന്റെ നിശ്വാസങ്ങളും എന്റെ തേങ്ങലുകളും മാസങ്ങളോളം അടഞ്ഞുകിടന്ന മുറിക്കുള്ളില്‍ വിതുമ്പി നിന്നു. ആരുമാരുമായും ഞാന്‍ ബന്ധപ്പെട്ടില്ല. എന്റെ സെല്‍ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാക്കാലങ്ങളില്‍ എന്റെ ഉറക്കറ തമസില്‍ അമര്‍ന്നുകിടന്നു. അപ്പോഴൊക്കെ ആ അന്തരീക്ഷം എനിക്കൊരു സാന്ത്വനം പോലെയായിരുന്നു. ചില ദിവസങ്ങളില്‍ ഒരു മെഴുകുതിരിയുടെ പ്രകാശം എനിക്ക് വേണമായിരുന്നു.
നിയന്ത്രിക്കാനാവാത്ത സങ്കടം വരുമ്പോള്‍ ഞാന്‍ തലയണയില്‍ തലയടിച്ച് പൊട്ടിക്കരയാറുണ്ടായിരുന്നു. അപ്പോഴൊക്കെ അയാളെ പൈശാചികമായി ആക്രമിച്ച് പ്രതികാരം ചെയ്യാന്‍ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ തീരാവേദനയില്‍ കഴിഞ്ഞിരുന്ന എനിക്ക് അതില്‍നിന്നും തത്സമയം വിമുക്തയാകാന്‍ കഴിഞ്ഞില്ല.

ഞാന്‍ ആര്‍ക്കുവേണ്ടി ഇങ്ങനെ തീ തിന്നുന്നു? ആരെ വിചാരിച്ച് ഞാനിങ്ങനെ കരയുന്നു? ഏകാന്തതയില്‍ ഞാനിങ്ങനെ വിചാരിക്കാറുണ്ട്. ഇങ്ങനെയുള്ള മൗഢ്യമനസിന് വിരാമം നേടണമെന്ന് എനിക്ക് വാശിയായി.

അപ്പോഴൊക്കെ ഞാന്‍ ഹോളിവുഡ് നടിയായിരുന്ന മര്‍ലിന്‍ മണ്‍ട്രോയെ ഓര്‍മ്മിച്ചു പോകാറുണ്ട്. പിഞ്ചില്‍ തന്നെ പഴുത്തുപോയ അവരുടെ ബാല്യം. എന്നാല്‍ സമൂഹം അവരെ പഴുപ്പിച്ചുവെന്നതല്ലെ ശരി? കാപട്യം നിറഞ്ഞ ദാമ്പത്യമായിരുന്നു അവരുടേത്. പക്ഷേ അവര്‍ ഒരു ഒറ്റയാള്‍ പട്ടാളമായി മുന്നേറുകയായിരുന്നു. പ്രതികാര വാഞ്ഛയായിരുന്നു അവരുടെ ലക്ഷ്യം. വളരെ ബുദ്ധിപരമായി, സഹനതയോടെ അവര്‍ കരുക്കള്‍ നീക്കി. പിന്നീട് ലോകത്തെ പല വമ്പന്മാരെയും തന്റെ കാല്‍ച്ചുവട്ടില്‍ വീഴ്ത്തി. ഒടുവില്‍ ഒരു അനശ്വര വനിതയായി അവര്‍ ഉയര്‍ത്തെഴുന്നേറ്റില്ലേ? അതുമായി തട്ടിച്ചു നോക്കുമ്പോള്‍ നിസാരം ഒരു പ്രേമഭംഗമല്ലേ എന്നിക്കു സംഭവിച്ചുള്ളൂ? സ്വാമി വിവേകാനന്ദന്‍ പറഞ്ഞതും ഞാന്‍ ഓര്‍മ്മിച്ചു.

'എല്ലാ ദൈവങ്ങളുടെയും അതേ ആത്മാവ് തന്നെയാണ് നാം ഓരോരുത്തരുടെയും ഉള്ളില്‍ സ്ഥിതി ചെയ്യുന്നത്. നാം ജീവിക്കാന്‍ വേണ്ടി ഭക്ഷിക്കുന്നില്ല. ആ ഭക്ഷണം നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. അത് ഭക്ഷിക്കാനുള്ള അര്‍ഹത നമ്മില്‍ മാത്രം നിക്ഷിപ്തമാണ്. ആ അര്‍ഹതയ്ക്കായി നാം ജനിക്കുന്നു- ജീവിക്കുന്നു. അതിന് തടസം സൃഷ്ടിക്കാനുള്ള അര്‍ഹത ആര്‍ക്കുമില്ല. അത് എന്റെ ഭക്ഷണം. അത് എനിക്കു വേണം എന്ന ഈ മഹത് വചനമാണ് എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. എനിക്ക് ഈ ലോകത്ത് ജീവിക്കാന്‍ എന്തുകൊണ്ട് അര്‍ഹതയില്ല? ഒരു വ്യക്തി ചെയ്ത വഞ്ചന. തന്മൂലം എന്റെ ജീവിതം ഞാനെന്തിന് സ്വയം ഹോമിക്കണം? എന്റെ മനസ്സിപ്പോള്‍ ദൃഢമാണ്. എന്തും അതിജീവിക്കാനുള്ള കരുത്ത് ഞാന്‍ നേടിക്കഴിഞ്ഞിരിക്കുന്നു. എന്റെ ഏകാന്തവാസത്തില്‍ ഞാനൊരുപാട് പാഠങ്ങള്‍ പഠിച്ചു. ഒരുപക്ഷേ, അയാള്‍ എന്നെ വഞ്ചിച്ചതു മൂലമാകാം ഞാനിന്നൊരു ലക്ഷ്യമുള്ള മനസിന്റെ ഉടമയായിത്തീര്‍ന്നതും. അയാളെ പ്രതികാരം ചെയ്യേണ്ടതായ ചുമതല ഞാന്‍ ദൈവത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്. ഞാനിപ്പോള്‍ സിനിമാരംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്-
മീരാജാസ്മിന്‍ പറഞ്ഞുനിര്‍ത്തി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

ബിഗ് ബോസ് പത്താം സീസണില്‍ പാക് പൂനം പാണ്ഡെ ബലോച്ചും?

പാകിസ്താനിലെ പൂനം പാണ്ഡെ എന്നറിയപ്പെടുന്ന ക്വന്‍ദീല്‍...‌

mangalam malayalam online newspaper

അമീര്‍ഖാനുമായി 30 സെക്കന്റ്‌ കിട്ടിയാല്‍ പോലും സന്തോഷം; സണ്ണിലിയോണ്‍

അമീര്‍ഖാനും സണ്ണിലിയോണും ഇന്ത്യന്‍ സിനിമാ ആരാധകര്‍...‌

mangalam malayalam online newspaper

എനിക്ക്‌ ലൈംഗികത വേണ്ട; വിവാഹവും കുട്ടികളും: സോഫിയ

ഇനി മുതല്‍ ലൈംഗികത വേണ്ട, വിവാഹവും കുട്ടികളും. കഴിഞ്ഞ...‌

Kangana Ranaut

കങ്കണ മൂന്നുപേരെ പ്രണയിച്ചു, അവര്‍ എല്ലാം കവര്‍ന്നെടുത്തു സ്‌ഥലം വിട്ടു

'ക്വയിന്‍' പടത്തിന്റെ മെഗാഹിറ്റ്‌ മൂലം ടോപ്പ്‌...‌

mangalam malayalam online newspaper

ഷാരൂഖിന്റെ മകനും ബിഗ്‌ബിയുടെ കൊച്ചുമകളും വീണ്ടും

രഹസ്യ നിമിഷങ്ങളുടേതെന്ന രീതിയില്‍ പുറത്തുവന്ന വീഡിയോ...‌