Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

സെറിന വില്യംസിന്റെ സമ്പാദ്യം കേട്ടാല്‍ ഞെട്ടും

mangalam malayalam online newspaper

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളില്‍ ഒന്നാമത്‌ അമേരിക്കന്‍ ടെന്നീസ്‌ താരം സെറിന വില്യംസ്‌. 28. 9 മില്യണ്‍ ഡോളറാണ്‌(1965.2 കോടി രൂപ) സെറിനയുടെ കഴിഞ്ഞവര്‍ഷത്തെ സമ്പാദ്യം. മരിയ ഷാറപ്പോവയെ കടത്തിവെട്ടിയാണ്‌ സെറിന ഈ സ്‌ഥാനം കരസ്‌ഥമാക്കിയത്‌. 21.9 മില്യണ്‍ ഡോളറാണ്‌ ഷാറപ്പോവയുടെ സമ്പാദ്യം. മാര്‍ഷല്‍ ആര്‍ട്ട്‌സ് താരം റോന്‍ഡ റൂസി (14 മില്യണ്‍) മൂന്നാംസ്‌ഥാനത്തുണ്ട്‌.

ഫോബ്‌സ് മാഗസില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്‌. പട്ടികയുടെ ആദ്യ പത്തു സ്‌ഥാനങ്ങളില്‍ എട്ടിലും ടെന്നീസ്‌ താരങ്ങളാണ്‌. കഴിഞ്ഞ 11 വര്‍ഷമായി ഷാറപ്പോവയായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന കായികതാരം. ഉത്തേജകമരുന്ന്‌ ഉപയോഗിച്ചു എന്ന്‌ ആരോപണത്തെ തുടര്‍ന്ന്‌ ഷാറപ്പോവയ്‌ക്ക് നിരവധി സ്‌പേണ്‍സര്‍മാരെ നഷ്‌ടപ്പെട്ടിരുന്നു. ഇത്‌ വരുമാനം കുറയാന്‍ ഇടയാക്കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top