Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

അടങ്ങാത്ത ലൈംഗികതൃഷ്‌ണ; സമിയെ സൃഹൃത്തുക്കള്‍ക്ക്‌ പേടി...!

mangalam malayalam online newspaper

വിചിത്രമായ ശാരീരിക അവസ്‌ഥ മൂലം 38 കാരിയായ സമി വാള്‍ട്ടണ്‌ നഷ്‌ടമായത്‌ ജോലി മാത്രമല്ല. അനവധി സുഹൃത്തുക്കളെ കൂടിയാണ്‌. അതിശക്‌തമായ ലൈംഗികചോദനമാണ്‌ സമിയുടെ പ്രശ്‌നം. പക്ഷേ ഇത്‌ മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ ലഹരികൊണ്ടല്ലെന്നും മറിച്ച്‌ ഒരു ശാരീരിക അവസ്‌ഥയാണെന്നും തിരിച്ചറിഞ്ഞത്‌ നിലവിലെ പങ്കാളിയായ ജെയിംസ്‌ കീറ്റ്‌സ് മാത്രമായിരുന്നു.

ഓഫീസ്‌ ജീവനക്കാരിയായിരുന്ന സമിയുടെ പ്രശ്‌നം ശരീരത്തിന്‌ വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു. ദിവസവും ആറു മുതല്‍ പത്തു പ്രാവശ്യം വരെ ചോദന നിലനിന്നിരുന്നതായും ഇതിനായി പലപ്പോഴും വീടുവിട്ടു പോലും സഞ്ചരിക്കേണ്ടി വന്നിരുന്നതായും ഇവര്‍ പറയുന്നു. നാലു വര്‍ഷം മുമ്പ്‌ 29 കാരനായ ജയിംസിനെ കണ്ടുമുട്ടുന്നത്‌ വരെ സമിയെ കൊണ്ടു പൊറുതിമുട്ടി കാമുകന്മാരും സുഹൃത്തുക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. തന്റെ ശാരീരിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ പരിഹരിക്കാനോ മുന്‍ കാമുകന്മാര്‍ക്ക്‌ ആര്‍ക്കും കഴിഞ്ഞില്ലെന്ന്‌ ഇവര്‍ സണ്‍ഡേ പീപ്പിളിന്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി. എന്നാല്‍ ജെയിംസ്‌ തന്നെ മനസ്സിലാക്കുകയും വേണ്ട പിന്തുണ നല്‍കുകയും ചെയ്യുന്നതായി ഇവര്‍ പറയുന്നു. ലൈംഗിക പ്രശ്‌നം മൂലം സമി ഇതിനകം സെക്‌സ് ടോയികള്‍ക്കായി മുടക്കിയത്‌ 1500 പൗണ്ടുകളാണ്‌.

ആദ്യ കാലത്ത്‌ ഈ അവസ്‌ഥ തന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നെങ്കിലും പിന്നീട്‌ അത്‌ തന്നെ വശംകെടുത്തിയെന്ന്‌ സമി പറയുന്നു. ഇതിനായി വൈദ്യ പരിശോധനകളും മരുന്നുകളുമെല്ലാം പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല. ഇതിനിടെ അനേകം കൗണ്‍സിലിംഗിനും വിധേയമായി. ആദ്യ പങ്കാളിയുമായുള്ള പ്രണയം അവസാനിപ്പിച്ച 20 ാം വയസ്സ്‌ മുതലാണ്‌ പ്രശ്‌നം തുടങ്ങിയത്‌. പിന്നീട്‌ ശരീരത്തെ തൃപ്‌തിപ്പെടുത്താന്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ചു. സുഹൃത്തുക്കളേയും അപരിചിതരേയും വരെ സമീപിച്ചു.

പിന്നീട്‌ ഇത്‌ അപമാനമായി ഭവിച്ചു. ആണോ പെണ്ണോ ആരുമായി എന്താവശ്യത്തിന്‌ വീട്ടിലേക്ക്‌ വന്നാലും എല്ലാവരും വ്യംഗ്യാര്‍ത്ഥത്തില്‍ കണ്ണിറുക്കാനും ചിരിക്കാനും തുടങ്ങി. 2010 മുതലാണ്‌ ഇത്‌ ശാരീരിക പ്രശ്‌നമാണെന്ന്‌ തിരിച്ചറിഞ്ഞത്‌. പിന്നീട്‌ ആറു മാസം കഴിഞ്ഞപ്പോള്‍ കീറ്റ്‌സിനെ സാമൂഹ്യസൈറ്റ്‌ വഴി പരിചയപ്പെട്ടു. തന്റെ പുതിയ പങ്കാളിയുടെ പ്രശ്‌നം അറിഞ്ഞതോടെ എല്ലാം സംസാരിക്കാമെന്നായിരുന്നു കീറ്റ്‌സ് ആദ്യം പറഞ്ഞത്‌. നല്ലൊരു തെറാപ്പിസ്‌റ്റ് കൂടിയായ കീറ്റ്‌സ് ഇപ്പോള്‍ സമിയുടെ പ്രശ്‌നത്തിന്‌ പരിഹാരമായിട്ടുണ്ട്‌. ഒരു അവധിദിനം 40 തവണ തന്റെ ആവശ്യം കീറ്റ്‌സ് പൂര്‍ത്തീകരിച്ചന്നാണ്‌ സാക്ഷ്യപ്പെടുത്തുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top