Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

31 വിരലുകളുമായി നവജാതശിശു; ആയിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അവസ്ഥ

mangalam malayalam online newspaper

ബീജിംഗ്: ഗര്‍ഭ കാലത്തെ പരിശോധനയില്‍ യാതൊരു വിധത്തിലുമുള്ള വൈകല്യങ്ങളുടെ സൂചന പോലും ഇല്ലാത്തെ കുഞ്ഞ് പിറന്നപ്പോള്‍ കൈയ്യിലും കാലിലും നിറെ വിരലുകള്‍. ഹോങ്ങ്‌ഹോങ്ങ് എന്ന പേരില്‍ വിളിക്കുന്ന കുഞ്ഞിന് തള്ള വിരലുകള്‍ ഇല്ലാതെ ഇരു കാലുകളിലുമായി 16 വിരലുകള്‍ ഉണ്ട്. കൈകളില്‍ ഒന്നില്‍ ഏഴും മറ്റെന്നില്‍ എട്ടും വിരലുകളാണുള്ളത്.

പോളിടാക്റ്റിലി എന്നാണ് ഈ അവസ്ഥയെ മെഡിക്കല്‍ ടീം വിശേഷിപ്പിക്കുന്നത്. ആയിരത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവെരുന്ന ഈ അവസ്ഥയെ ഭയന്ന് ദമ്പതികള്‍ ഗര്‍ഭ കാലത്ത് അനേകം പരിശോധനകള്‍ നടത്തി. എന്നാല്‍ പരിശോധനയില്‍ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ അമ്മയ്ക്കും കൈകളില്‍ അധിക വിരലുകള്‍ ഉണ്ടെങ്കിലും ഇത്രയും അധികമില്ല.

കുഞ്ഞിന്റെ അസ്ഥികള്‍ ഉറയ്ക്കുന്നതിനു മുന്‍പേ ശസ്ത്രക്രിയയിലൂടെ ഇത് മാറ്റാനാവുമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ശസ്ത്രക്രിയക്കുള്ള വലിയ തുക കുടുംബത്തിന് താങ്ങാനാവാത്തതാണ്. പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ദമ്പതികള്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top