Last Updated 1 year 14 weeks ago
Ads by Google
22
Friday
September 2017

ദക്ഷിണാഫ്രിക്കയ്‌ക്ക് 47 റണ്‍ ജയം

ഗയാന: ഓസ്‌ട്രേലിയയ്‌ക്കെതിരായ ത്രിരാഷ്‌ട്ര ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 47 റണ്‍ ജയം.
ഗയാനയിലെ പ്രോവിഡന്‍സ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കയ്‌ക്ക് ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 189 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അനായാസ ജയം ഉറപ്പാക്കി ഇറങ്ങിയ ഓസീസിന്‌ പക്ഷേ കനത്ത തിരിച്ചടി ലഭിച്ചു. 34.2 ഓവറില്‍ അവര്‍ 142 റണ്ണിന്‌ ഓള്‍ഔട്ടായി. പേസര്‍ കാഗിസോ റബാഡ 13 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്തതാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക് ബോണസ്‌ പോയിന്റോടെയുള്ള ജയം ഉറപ്പാക്കിയത്‌.
വെയ്‌ന്‍ പാര്‍നല്‍, ഇമ്രാന്‍ താഹിര്‍, ആരണ്‍ ഫാന്‍ഗിസോ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും താബ്രസ്‌ ഷാംസി ഒരു വിക്കറ്റുമെടുത്തു. ഓപ്പണര്‍ ആരണ്‍ ഫിഞ്ച്‌ (103 പന്തില്‍ 72), വാലറ്റക്കാരന്‍ നഥാന്‍ ലിയോണ്‍ (31 പന്തില്‍ 30) എന്നിവര്‍ മാത്രമാണു പിടിച്ചുനിന്നത്‌. ദക്ഷിണാഫ്രിക്കയ്‌ക്കു വേണ്ടി ഫര്‍ഹാന്‍ ബെഹ്‌റാദീന്‍ (82 പന്തില്‍ 62) അര്‍ധ സെഞ്ചുറി നേടി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top