Ads by Google

പൊള്ളിയോ ശ്രദ്ധ വേണം...

mangalam malayalam online newspaper

സാധാരണയുള്ള ഒരു രോഗാവസ്‌ഥയല്ല പൊള്ളല്‍. അമിതശ്രദ്ധയും കരുതലും ചികിത്സയും ഇതിന്‌ വളരെ ആവശ്യമാണ്‌.

''അയ്യോ... കൈ പൊള്ളിയേ'' മിക്ക വീടുകളിലെയും അടുക്കളയില്‍ നിന്ന്‌ കേള്‍ക്കുന്ന ഒരു ശബ്‌ദമാണിത്‌. ചില പൊള്ളലുകള്‍ നിസ്സാരമാണ്‌. എന്നാല്‍ മറ്റു ചിലതാകട്ടെ അമിത ശ്രദ്ധ കൊടുക്കേണ്ടതും.

ചിലപ്പോഴൊക്കെ അടിയന്തിരചികിത്സ ആവശ്യമുള്ള ഒരു അപകടാവസ്‌ഥയാണിത്‌. തീ, രാസവസ്‌തുക്കള്‍, വൈദ്യുതി, റേഡിയേഷന്‍, ചൂടുള്ള ദ്രാവകങ്ങള്‍, തിളയ്‌ക്കുന്ന എണ്ണ, ചൂടുള്ള ആവി എന്നിവയെല്ലാം പൊള്ളലുണ്ടാക്കാം.

വയസായവര്‍ക്കും കുട്ടികള്‍ക്കും പൊള്ളലേല്‍ക്കാനും പൊള്ളല്‍ കൂടുതലാ യാല്‍ സ്‌ഥിതി മോശമാവാനും സാധ്യത കൂടുതലാണ്‌. അതില്‍ തീപൊള്ളലാണ്‌ പലപ്പോഴും നേരിടാറുള്ള അവസ്‌ഥ.

തീപ്പൊള്ളല്‍

തീപ്പൊള്ളലിന്റെ ഗൗരവമനുസരിച്ച്‌ മൂന്നുതരത്തില്‍ രോഗികളെ തരംതിരിക്കാറുണ്ട്‌. ചര്‍മത്തില്‍ എത്ര ആഴത്തില്‍ പൊള്ളലേറ്റു എന്നും അവയവങ്ങളെ എത്രത്തോളം ബാധിച്ചു എന്നും ബോധനില എങ്ങനെ എന്നും മറ്റും നിര്‍ണയിച്ച്‌ ഒന്നാംതരം, രണ്ടാംതരം, മൂന്നാംതരം എന്നിങ്ങനെ രോഗികളെ തരംതിരിക്കുന്നു.

ലക്ഷണങ്ങളും ചികിത്സയും ഇതിനനുസരിച്ചാണ്‌ ഉണ്ടാവുന്നത്‌. അതില്‍ ഒന്നാം തരത്തിലുള്ള പൊള്ളലാണെങ്കില്‍ ആദ്യം വേണ്ടത്‌ തീയുടെ അടുത്തുനിന്ന്‌ രോഗിയെ മാറ്റുക എന്നതാണ്‌.

വസ്‌ത്രങ്ങളില്‍ തീ പിടിച്ചിട്ടുണ്ടെങ്കില്‍ അവ അഴിച്ചുമാറ്റുക. വെള്ളത്തിന്റെ ടാപ്പ്‌ തുറന്ന്‌ പൊള്ളലേറ്റ ഭാഗങ്ങളില്‍ വെള്ളമൊഴിക്കുക. നനവ്‌ ഉണങ്ങിയശേഷം രോഗാണുനാശകമായ എന്തെങ്കിലും ക്രീം പുരട്ടി തുറന്നിടുകയോ അധികം മുറുക്കാതെ ബാന്‍ഡേജ്‌ കെട്ടുകയോ ഗോസ്‌ വച്ചതിനു ശേഷം ചെയ്യാം.

രണ്ടാംതരം

ഇത്‌ കുറച്ചുകൂടി ആഴത്തിലുള്ള തീപ്പൊള്ളലാണ്‌. വീക്കം, ചുവപ്പുനിറം, വേദന എന്നിവയ്‌ക്കു പുറമേ തൊലിപ്പുറത്ത്‌ വെള്ളംപോലെയുള്ള ദ്രാവകം നിറഞ്ഞ കുമിളകള്‍ ഉണ്ടാകുന്നു. തീപ്പൊള്ളലേറ്റ ഭാഗങ്ങള്‍ കൂടുതലാണെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടാനുമിടയുണ്ട്‌.

ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗിയെ കിടത്തി, മേല്‍പ്പറഞ്ഞതുപോലെ വെള്ളം ഒരു പാത്രത്തിലെടുത്ത്‌ ധാരയായി പൊള്ളലിനുമുകളിലൊഴിക്കുക. അതിനുശേഷം ഉണക്കി, രോഗാണുനാശകമായ ക്രീം പുരട്ടുക.

പൊള്ളലേറ്റ ഭാഗം അനക്കാതിരിക്കുക. രോഗാണുബാധയുണ്ടാവാതിരിക്കാന്‍ ഗോസ്‌ വയ്‌ക്കുകയോ വൃത്തിയുള്ള പ്ലാസ്‌റ്റിക്ക്‌ സഞ്ചികൊണ്ട്‌ പൊതിയുകയോ ചെയ്യുക. ഉടനെതന്നെ ആശുപത്രിയിലെത്തിക്കണം.

മൂന്നാംതരം

ഏറ്റവുമധികം ഗൗരവമുള്ളതും ആഴമേറിയതും രോഗിയുടെ ജീവന്‌ അപകടമുള്ളതുമായ തീപ്പൊള്ളലാണിത്‌. ഇതില്‍ വേദനയോ കുമിളയോ വീക്കമോ ഉണ്ടാവാറില്ല. ചര്‍മം പരുപരുത്തതും നിറവ്യത്യാസമുള്ളതും, കരിഞ്ഞതുപോലെയും വട്ടംകെട്ടിയതുപോലെയും കാണപ്പെടുന്നു.

ശരീരത്തില്‍നിന്ന്‌ വളരെയധികം ജലാംശം നഷ്‌ടപ്പെടുന്നതിനാല്‍ ഷോക്ക്‌ എന്ന അവസ്‌ഥയിലെത്തി രോഗി മരിക്കാനിടയുണ്ട്‌. 90 ശതമാനം പൊള്ളലേറ്റാല്‍ രോഗി മരിക്കുന്നതിനുള്ള സാധ്യത കൂടുന്നു. വളരെ പ്രായം ചെന്നവരാണെങ്കില്‍ 60 ശതമാനം പൊള്ളല്‍പോലും മാരകമാണ്‌.

രോഗിയെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കണം. ഏതുതരം പൊള്ളലാണുണ്ടായത്‌ എപ്പോള്‍ എങ്ങനെ സംഭവിച്ചു എന്നെല്ലാം അറിയുന്ന ഒരാള്‍ രോഗിയോടൊപ്പം ആശുപത്രിയില്‍ പോകുകയും വിവരങ്ങള്‍ ഡോക്‌ടറോടു പറയുകയും വേണം.

ഗൗരവമേറിയ തീപ്പൊള്ളല്‍

കുടുതല്‍ പൊള്ളലേല്‍ക്കാതെ രോഗിയെ രക്ഷപ്പെടുത്തി കമ്പിളികൊണ്ട്‌ മൂടുക. വസ്‌ത്രങ്ങള്‍ മെല്ലെ അഴിച്ചുമാറ്റുകയോ അഴിക്കാന്‍ വിഷമമാണെങ്കില്‍ മുറിച്ചുമാറ്റുകയോ ചെയ്യുക.

തീപ്പൊള്ളലേറ്റ ചര്‍മത്തില്‍ വസ്‌ത്രം ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ പിടിച്ചുവലിക്കാതിരിക്കുക. രോഗിയെ സമാധാനിപ്പിച്ച ശേഷം നിലത്തു കിടത്തുക. കിടത്തുമ്പോള്‍ പൊള്ളിയഭാഗം നിലത്തുതട്ടാതെ നോക്കണം.

പൊള്ളലേറ്റഭാഗത്ത്‌ തണുത്തവെള്ളം ചുരുങ്ങിയത്‌ 10 മിനിട്ട്‌ ഒഴിക്കുക. രോഗിയുടെ അവസ്‌ഥ വളരെ ഗുരുതരമാണെങ്കില്‍ വെള്ളമൊഴിച്ച്‌ സമയം കളയരുത്‌. അധികം തണുത്തവെള്ളമോ ഐസ്‌ വെള്ളമോ, വളരെ കൂടുതല്‍ വെള്ളമോ ഒഴിക്കരുത്‌. (രോഗിയുടെ ശരീരതാപനില പെട്ടെന്ന്‌ കുറഞ്ഞ്‌ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും.) പൊള്ളിയഭാഗത്തെ നീറ്റലും വേദനയും കുറയ്‌ക്കുക.

നീര്‍ക്കെട്ട്‌ കുറയ്‌ക്കുക. രോഗാണുബാധ തടയുക എന്നിവയാണ്‌ പ്രഥമശുശ്രൂഷയുടെ പ്രധാന ലക്ഷ്യങ്ങള്‍. ശുദ്ധവായു കിട്ടാന്‍ ജനലുകളും വാതിലുകളും തുറന്നിടുക. ചുറ്റും കൂടിനില്‌ക്കുന്ന ജനങ്ങളെ മാറ്റുക.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  പൊള്ളിയോ ശ്രദ്ധ വേണം...

  സാധാരണയുള്ള ഒരു രോഗാവസ്‌ഥയല്ല പൊള്ളല്‍. അമിതശ്രദ്ധയും കരുതലും ചികിത്സയും ഇതിന്‌ വളരെ ആവശ്യമാണ്‌. ''അയ്യോ... കൈ പൊള്ളിയേ'' മിക്ക വീടുകളിലെയും...

 • mangalam malayalam online newspaper

  ആര്‍ത്തവവിരാമം ? നോ ടെന്‍ഷന്‍

  ജീവിതത്തിന്റെ അവസാനമാണ്‌ ആര്‍ത്തവവിരാമമെന്ന്‌ കരുതുന്ന സ്‌ത്രീകള്‍ ഇന്നും ചുരുക്കമല്ല. ആര്‍ത്തവവിരാമത്തെ ശ്രദ്ധിക്കണം, പക്ഷേ പേടിക്കേണ്ട. സ്‌...

 • mangalam malayalam online newspaper

  അണുബാധ അകറ്റാം വൃത്തിയായി !

  മനുഷ്യരുടെ ജീവിതശൈലി മാറി. ഒപ്പം അസുഖങ്ങള്‍ കൂടുകയും ചെയ്‌തു. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്കുള്ള യാത്രയില്‍ ശരീരത്തെ മറക്കുന്നു. ഫലമോ...

Back to Top